എയർ ഏഷ്യയ്ക്ക് 20 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

എയർ ഏഷ്യയ്ക്ക് 20 ലക്ഷം പിഴ ചുമത്തി ഡിജിസിഎ


ചട്ടങ്ങൾ ലംഘിച്ചതിന് എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 20 ലക്ഷം രൂപ പിഴ ചുമത്തി. പൈലറ്റുമാരുടെ പരിശീലനത്തിൽ എയർഏഷ്യ വീഴ്ച വരുത്തിയെന്നും, പൈലറ്റ് പ്രാവീണ്യ റേറ്റിംഗ് പരിശോധനയിൽ ആവശ്യമായ പരിശീലനം നടത്തിയില്ലെന്നും ഡിജിസിഎ പറയുന്നു. ഡിജിസിഎ പുറപ്പെടുവിച്ച ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിന്റെ പരിശീലന മേധാവിയെ മൂന്ന് മാസത്തേക്ക് തൽസ്ഥാനത്ത് നിന്ന് മാറ്റി. ഇതിന് പുറമെ നോമിനേറ്റഡ് എക്സാമിനർമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

Leave A Comment