തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 24-ന് അൽറാജ സ്കൂളിൽ നടക്കും.

  • Home-FINAL
  • Business & Strategy
  • തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 24-ന് അൽറാജ സ്കൂളിൽ നടക്കും.

തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 24-ന് അൽറാജ സ്കൂളിൽ നടക്കും.


സമസ്ത ഹൂറ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള തഅലീമുൽ ഖുർആൻ മദ്രസയുടെ സിൽവർ ജൂബിലി വാർഷികാഘോഷം ഫെബ്രുവരി 24 – ന് അൽറാജ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി സംഘടനയും സംഘാടനവും,എന്ന വിഷയത്തെ ആസ്പദമാക്കി സമസ്ത ബഹ്റൈൻ കോഡിനേറ്റർ അഷ്റഫ് അൻവരിയും,ആത്മസംസ്കരണം എന്ന വിഷയത്തിൽ ജിദാലി ഏരിയ കോഡിനേറ്റർ ഷംസുദ്ധീൻ ഫൈസിയും ക്ലാസിന് നേതൃത്വം നൽകി.

തഅലീമുൽ ഖുർആൻ മദ്രസയുടെ സിൽവർ ജൂബിലി വാർഷികാഘോഷം സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ ഉദ്ഘാടനവും തുടർന്ന് മുഖ്യപ്രഭാഷകൻ :പ്രസിദ്ധ ബഹുഭാക്ഷ പണ്ഡിതൻ അഡ്വക്കറ്റ് ഓണമ്പള്ളി മുഹമ്മദ് പൈസയും,ശൈഖുന ചെറുമോത്ത് ഉസ്താദ് സമാപന സമ്മേളനത്തിൽ ദുആയ്ക്ക് നേതൃത്വം നൽകും. പ്രസ്തുത പരിപാടിയുടെ വിപുലമായ പ്രവർത്തനത്തിന്
സമസ്ത കേന്ദ്ര,ഏരിയ ഭാരവാഹികൾ, എസ് കെ എസ് എസ് എഫ് ബഹ്റൈൻ ബഹ്റൈൻ ജംഇയ്യത്തുൽ മുഅല്ലിമീൻ,KMCC മറ്റ് സംഘടന നേതാക്കളെയും മദ്രസ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളെയും സംഘടിപ്പിച്ചുകൊണ്ട് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ നടന്നുവരുന്നു।

കഴിഞ്ഞ ദിവസം ഹുറ മദ്രസിൽ വച്ച് നടന്ന പരിപാടി സയ്യിദ് അബ്ദുൽ ലത്തീഫ് തങ്ങൾ വില്യാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ഉനൈസ് കണ്ണൂർ സ്വാഗതവും അസ്ലം ഹുദവി നസീഹത്തും മുഹമ്മദ് തിരൂർ നന്ദിയും പറഞ്ഞു.

Leave A Comment