കൊയിലാണ്ടിക്കൂട്ടം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങിൽ വനിതാ വിഭാഗം കമ്മിറ്റി ചുമതലയേൽക്കും.

  • Home-FINAL
  • Business & Strategy
  • കൊയിലാണ്ടിക്കൂട്ടം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങിൽ വനിതാ വിഭാഗം കമ്മിറ്റി ചുമതലയേൽക്കും.

കൊയിലാണ്ടിക്കൂട്ടം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങിൽ വനിതാ വിഭാഗം കമ്മിറ്റി ചുമതലയേൽക്കും.


മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങിൽ വനിതാ വിഭാഗം കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങുകൂടി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആബിദ ഹനീഫ് (ജനറൽ കൺവീനർ), അരുണിമ രാഗേഷ്, നൗഷി നൗഫൽ (ജോയിൻ കൺവീനേഴ്‌സ്), സാജിദ കരീം, രാജലക്ഷ്മി, ഷംനഗിരീഷ്, നദീറ മുനീർ (കോർഡിനേറ്റേഴ്‌സ്), സറീന ശംസു (ഫിനാൻസ് കോർഡിനേറ്റർ), രഞ്ജുഷ രാജേഷ്, അബി ഫിറോസ് (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്), ഹഫ്സ റഹ്മാൻ, ശ്രീജില, സാജിദ ബക്കർ (എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്സ്) എന്നിവരാണ് ചുമതലയേൽക്കുന്നത്.

കൊയിലാണ്ടി താലൂക്ക് നിവാസികളും, പ്രവാസ ലോകത്ത് മറ്റ് ദേശക്കാരും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി നാട്ടിലും വിവിധ ചാപ്റ്ററുകളിലും കാരുണ്യ പ്രവർത്തനത്തിന് മുൻ‌തൂക്കം നൽകിയാണ് പ്രവർത്തിച്ചു വരുന്നത് എന്നും, ഫെബ്രുവരി 17 വെള്ളിയാഴ്ച കെസിഎ വി.കെ.എൽ ഹാളിൽ നടക്കുന്ന ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി, വനിതാ വിഭാഗം എന്നിവയുടെ ചുമതലയേൽക്കൽ ചടങ്ങിൽ സംഘ നൃത്തങ്ങൾ, അറബിക് ഡാൻസ്, മുട്ടിപ്പാട്ട്, ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്നും ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Leave A Comment