ഫ്‌ളോറിൻ മത്തിയാസിനും സിജു ജോർജിനും കാൻസർ കെയർ ഗ്രൂപ്പ് യാത്രയയപ്പ് നൽകി.

  • Home-FINAL
  • Business & Strategy
  • ഫ്‌ളോറിൻ മത്തിയാസിനും സിജു ജോർജിനും കാൻസർ കെയർ ഗ്രൂപ്പ് യാത്രയയപ്പ് നൽകി.

ഫ്‌ളോറിൻ മത്തിയാസിനും സിജു ജോർജിനും കാൻസർ കെയർ ഗ്രൂപ്പ് യാത്രയയപ്പ് നൽകി.


മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിച്ചു വരുന്ന കാൻസർ കെയർ ഗ്രൂപ്പ്, ബഹ്‌റൈനിൽ നിന്നും യാത്ര തിരിക്കുന്ന രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾക്കാണ് യാത്രയയപ്പും ആദരവും നൽകിയത്. ഗ്രൂപ്പിന്റെ സജീവ അംഗവും സാമൂഹിക പ്രവർത്തകയുമായ ഫ്‌ളോറിൻ മത്തിയാസിനും ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യൂറോ ചീഫ് സിജു ജോർജിനും ബഹ്‌റൈൻ മീഡിയ സിറ്റിയിലെ , ബി എം സി ഹാളിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്‌ ഡോ: പി. വി. ചെറിയാൻ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 62 വർഷക്കാലം ബഹ്‌റൈനിൽ സാമൂഹിക സേവന രംഗത്ത് നൽകിയ സേവനത്തിന് ഫ്‌ളോറിൻ മത്തിയാസിനെയും, പത്രപ്രവർത്തനത്തിലൂടെ സുതാര്യവും സത്യസന്ധവുമായ റിപ്പോർട്ടുകൾ വായനക്കാരിൽ എത്തിച്ച ഗൾഫ് മാധ്യമത്തിന്റെ കോഴിക്കോട് ബ്യൂറോയിലേക്ക് സ്ഥലമാറിപ്പോകുന്ന സിജു ജോർജിനെയും ഡോ: പി. വി. ചെറിയാൻ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ചടങ്ങിൽ രണ്ട് പേർക്കും മെമെന്റൊ, പൊന്നാട, സ്നേഹോപഹാരം എന്നിവ സമ്മാനിച്ചു.ചടങ്ങിൽ ബഹ്‌റൈൻ മീഡിയ സിറ്റിക്ക് വേണ്ടി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

കാൻസർ കെയർ ഗ്രൂപ്പ് സ്ഥാപകാംഗം കെ. ടി. സലിം ചടങ്ങിന് സ്വാഗതം പറഞ്ഞു. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മീഡിയ ഹെഡ് പ്രവീൺകൃഷ്ണ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ക്വാളിറ്റി സ്കൂൾ പ്രിൻസിപ്പാൾ ഡോ: രവി വാരിയർ, ഐ.സി. ആർ. എഫ് അംഗം ജവാദ് പാഷ, മിനി റോയ് എന്നിവരും ചടങ്ങിൽ ഇരുവർക്കും ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടിയിൽ  കാൻസർ കെയർ ഗ്രൂപ്പ് സജീവ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

Leave A Comment