വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ്‌ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ്‌ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ്‌ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ്‌ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു 24/2/2023 രാവിലെ 8 മണി മുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം പ്രസിഡന്റ് പ്രമോദ് മോഹന്റെയും ആക്ടിങ് സെക്രട്ടറി സരിത വിനോജിന്റെ
യും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 350 ഓളം രജിസ്ട്രേഷൻ നടക്കുകയും, ഈ സേവനം ഉപയോഗിക്കാൻ കഴിഞ്ഞു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഹമദ് ടൗൺ കോൺസ്റ്റിട്യൂൺസി മെമ്പർ ഓഫ് പാര്ലമെന്റ് H.E അബ്ദുൾ ഹക്കീം ബിൻ മുഹമ്മദ് അൽഷിനോ മെഡിക്കൽ ക്യാമ്പിന്റെ ഉത്‌ഘാടന കർമ്മം നിർവഹിച്ചു.

ഗസ്റ്റ് ഓഫ് ഹോണർ ആയി കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, കൂടാതെ സാമൂഹിക പ്രവർത്തകരായ സയ്ദ് ഹനീഫ, നൈന മുഹമ്മദ് ഷാഫി , അൻവർ നിലംബൂർ, സുരേഷ് പുത്തൻവിളയിൽ, സൽമാൻ ഫാരിസ്.
ഹോസ്പിറ്റൽ ഹെഡ് ഫൈസൽ ഖാൻ, ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്രീതം എന്നിവർ പ്രോഗ്രാമിൽ പങ്കെടുക്കുകയും, ആശംസ അറിയിക്കുകയും ചെയ്തു.

ലേഡീസ് വിങ്ങിന്റെയും, വോളന്റീർസിന്റെ പ്രയത്നങ്ങൾക്കും ഹോസ്പിറ്റൽ ജീവനക്കാരുടെ സഹകരണത്തെയും പ്രേത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം അറിയിച്ചു.

Leave A Comment