മാർച്ച് 3 മുതൽ 5 വരെ സക്കറിലെ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ബഹ്റൈൻ ഗ്രാൻഡ് പ്രി ഫോർമുല-1 കാറോട്ട മത്സര സമയങ്ങളിൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നിന്നും തിരിച്ചും ഒപ്പം ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലും ഗതാഗതം സുഗമ മാക്കുന്നതിന് മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി
ഫോർമുല-1 ലോക ചാപ്യൻഷിപ്പിന്റെ മികച്ച വിജയത്തിനായി ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശത്തിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചെർത്തു . മത്സര൦ നടക്കുന്ന മൂന്ന് ദിവസങ്ങളിലും കനത്ത ട്രാഫിക് വിന്യാസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം മറ്റുള്ള ട്രാഫിക് വിന്യാസങ്ങൾക്ക് പുറമേ, ബിഐസിയിലേക്കുള്ള റോഡുകളിലെ ഗതാഗതം നിരീക്ഷിക്കുന്നതിനായി ട്രാഫിക് കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ടെന്നും കൂടാതെ സമാപന ദിനമായ മാർച്ച് 5 ന് ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി വിവിധ റോഡുകൾ വഴി പ്രത്യേകമായി യാത്ര അനുവദിക്കുമെന്നും ആ റോഡുകളുടെ വിവരങ്ങൾ മന്ത്രാലയം മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അറിയിച്ചു.