കൊച്ചി വരാപ്പുഴയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം: ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

  • Home-FINAL
  • Business & Strategy
  • കൊച്ചി വരാപ്പുഴയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം: ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

കൊച്ചി വരാപ്പുഴയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം: ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്


കൊച്ചി: വരാപ്പുഴയിൽ പടക്കനിർമ്മാണശാലയിൽ ഉഗ്രസ്ഫോടനത്തിൽ ഒരു മരണം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. മുട്ടനകം ഈരയിൽ ഡേവിസ് (55) ആണ് മരിച്ചത്. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്‌സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ മത്തായി, കൂടാതെ മൂന്ന് കുട്ടികൾക്കും പരിക്കേറ്റതായാണ് ലഭ്യമായ വിവരം.വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമ്മാണ സ്ഥലത്ത് വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.സമീപത്തെ വീട്ടിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലാക്കി

Leave A Comment