സൗദിയിൽ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു.

  • Home-FINAL
  • Business & Strategy
  • സൗദിയിൽ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു.

സൗദിയിൽ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു.


അൽ മിത്നബ് ഗവർണറേറ്റിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അൽ മിത്‌നബ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ ഇടപെടൽ മൂലം തീ ഉടൻ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. മരണപ്പെട്ട വ്യക്തിയെ കുറിച്ചോ അപകടത്തിൽ പെട്ട് പരിക്കേറ്റവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവർ ഏത് രാജ്യക്കാരാണെന്നും അറിവായിട്ടില്ല.

Leave A Comment