മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ ഹെലി കോപ്റ്റര്‍ സാങ്കേതിക തകരാര്‍ മൂലം മുംബൈ തീരത്ത് അടിയന്തരമായി ഇറക്കി. പതിവ് പറക്കലിനിടെയായിരുന്നു നാവികസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്ററായ ധ്രുവ് അടിയന്തരമായി നിലത്തിറക്കേണ്ട സാഹചര്യമുണ്ടായത്. ബുധനാഴ്ചയായിരുന്നു സംഭവം. ഹെലിക്കോപ്റ്ററിലുള്ള മൂന്ന് പേരെയും രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.
‘ഇന്ത്യന്‍ നാവികസേനയുടെ എ.എല്‍.എച്ച്. ഹെലിക്കോപ്റ്റര്‍ പതിവ് പറക്കലിനിടെ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. ഉടനടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്ന് ജീവനക്കാരെയും സുരക്ഷിതരാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്’, നാവികസേന തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.