ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചിലർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി ഇന്ത്യൻ സ്‌കൂൾ ഭരണസമിതി.

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചിലർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി ഇന്ത്യൻ സ്‌കൂൾ ഭരണസമിതി.

ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചിലർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി ഇന്ത്യൻ സ്‌കൂൾ ഭരണസമിതി.


മനാമ: ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി 2020 മുതൽ 2023 വരെ തുടരുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചിലർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി അറിഞ്ഞതിനെ തുടർന്നാണ് ഇന്ത്യൻ സ്‌കൂൾ ഭരണസമിതി പ്രസ്താവന പുറത്തിറക്കിയത്

ഇന്ത്യൻ സ്‌കൂൾ എ.ജി.എമ്മും 2020-2023 എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും 2020 ഒക്‌ടോബർ അവസാനത്തോടെ നടത്തേണ്ട കാര്യം സ്‌കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചിരുന്നു. നിലവിലെ ബോർഡിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനോ ഇലക്ട്രോണിക് വോട്ടിംഗിലൂടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനോ ഉള്ള നിർദേശം അനുവദിച്ചുകൊണ്ട് 2020 നവംബർ 24-ന് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സ്‌കൂളിന് നിർദ്ദേശം ലഭിച്ചു. തുടർന്ന് ഭരണ സമിതി അടിയന്തര യോഗം ചേർന്നു. സമഗ്രമായ ആലോചനകൾക്ക് ശേഷം, എജിഎമ്മും ഇസിയിലേക്കുള്ള തിരഞ്ഞെടുപ്പും സുരക്ഷിതവും നീതിയുക്തവുമായ രീതിയിൽ മന്ത്രായത്തിന്റെ അനുമതിയോടെ നടത്താനുള്ള സാഹചര്യം സാധ്യമാകുന്നതുവരെ നിലവിലെ ഭരണ സമിതി തുടരാൻ ഏകകണ്ഠമായി തീരുമാനിച്ചു. 26/11/2020 തീയതിയിലെ സ്‌കൂളിൽ നിന്നുള്ള സർക്കുലറിൽ ഈ തീരുമാനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിരുന്നു.

ഇതിനെത്തുടർന്ന് ഒരു രക്ഷിതാവ് ബഹ്‌റൈനിലെ സുപ്രീം അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രക്ഷിതാവ്, കോവിഡ് സാഹചര്യങ്ങൾ കാരണം നിലവിലെ ഭരണ സമിതിയുടെ യുടെ കാലാവധി നീട്ടാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ആയിരുന്നു കേസ് . 2017-ൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പരാതിക്കാരനെയും മറ്റ് സ്ഥാനാർത്ഥികളെയും ഇസിയുടെ പുതിയ അംഗങ്ങളായി, താൽക്കാലികമായെങ്കിലും, അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാൽ 28/04/2021 ന് നടന്ന പൊതു ഹിയറിംഗിൽ ബഹുമാനപ്പെട്ട സുപ്രീം അഡ്മിനിസ്ട്രേറ്റീവ് കേസ് തള്ളികൊണ്ടു വിധി പുറപ്പെടുവിച്ചു. സ്‌കൂളിൽ നിന്ന് 16/05/2021-ലെ സർക്കുലറിൽ ഈ വിധിയെ കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിരുന്നു.

എ‌ജി‌എമ്മും തിരഞ്ഞെടുപ്പും നടത്തുന്നതിന് അംഗീകാരം തേടി സ്‌കൂൾ കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് എ ജി എം നടത്താൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി ലഭിച്ച സാഹചര്യത്തിൽ 2023 മാർച്ച് 10 ന് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് ഓഡിറ്റോറിയത്തിൽ എജിഎം നടക്കും.ഈ വെല്ലുവിളി നിറഞ്ഞകാലത്തു നമ്മുടെ കുട്ടികൾക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിനും സ്കൂളിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായും ഇന്ത്യൻ സ്‌കൂൾ ഭരണസമിതി പ്രസ്താവനയിൽ അറിയിച്ചു.

Leave A Comment