ബഹ്റൈൻ പ്രതിഭ മനാമ – മുഹറഖ് മേഖല രക്തദാന ക്യാമ്പ് കിംഗ്ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ പ്രതിഭ മനാമ – മുഹറഖ് മേഖല രക്തദാന ക്യാമ്പ് കിംഗ്ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്നു.

ബഹ്റൈൻ പ്രതിഭ മനാമ – മുഹറഖ് മേഖല രക്തദാന ക്യാമ്പ് കിംഗ്ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്നു.


മനാമ: ബഹ്‌റൈൻ പ്രതിഭ ഹെല്പ് ലൈനിന്റെയും പ്രതിഭ മനാമ, മുഹറഖ് മേഖലകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടാൻ സംസാരിച്ചു, പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്, . ലോക കേരള സഭ മെംബർമാരും പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളുമായ സി.വി.നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ സന്നിഹിതരായി. ബ്ലഡ് ബാങ്ക് ഇൻ ചാർജ് സിസ്റ്റർ നൂഫ്, പ്രതിഭ മേഖല നേതാക്കളായ എൻ.കെ. അശോകൻ ,അനീഷ് കരിവെള്ളൂർ, ശശി ഉദിനൂർ, കെ.പി. അനിൽകുമാർ , ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ നേതൃത്വം നൽകി.എഴുപത്തഞ്ച് വാളണ്ടിയർമാർ ക്യാമ്പിൽ വച്ച് രക്തദാനം നടത്തി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിഭ ഹെല്പ് ലൈൻ ഇത്തരം രക്തദാന ക്യാമ്പുകൾ ബഹ്റിന്റെ വിവിധ ഹോസ്പിറ്റലുകളിൽ നടത്തുന്നുണ്ടെന്നും ഈ വരുന്ന റമദാൻ മാസം മുഴുവൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ദിവസം പതിനഞ്ചിൽ കുറയാത്ത രക്തദാനം നടത്തുമെന്നും പ്രതിഭ ജനൽ സെക്രട്രറി ഉൽഘാടന വേളയിൽ പ്രസ്താവിച്ചു.

Leave A Comment