18 വർഷങ്ങൾക്ക് ശേഷം ഡോങ്ക കണ്ണമ്മ തിരിച്ചു നാട്ടിലേക്ക്.

  • Home-FINAL
  • Business & Strategy
  • 18 വർഷങ്ങൾക്ക് ശേഷം ഡോങ്ക കണ്ണമ്മ തിരിച്ചു നാട്ടിലേക്ക്.

18 വർഷങ്ങൾക്ക് ശേഷം ഡോങ്ക കണ്ണമ്മ തിരിച്ചു നാട്ടിലേക്ക്.


തൊണ്ണൂറുകളുടെ തുടക്കത്തിൽ ബഹറിനിലേക്ക് എത്തിയ അവർ 13 വർഷത്തോളം പല വീടുകളിലും ആയി ജോലി ചെയ്തു അതിനുശേഷം ഒരു തവണ 2003-ൽ 14 മാസത്തെ അവധിയിൽ നാട്ടിൽ പോയി രണ്ടാമത്തെ മകനെ പ്രസവിച്ച് മൂന്നുമാസം പ്രായമായപ്പോൾ തിരിച്ചു വന്നു.

അതിനുശേഷം പല കാരണങ്ങളാൽ ജോലി ചെയ്തിരുന്ന വീട്ടിൽ ജോലിക്ക് പോകാൻ കഴിയാതെ വരികയും എന്നാൽ പാസ്പോർട്ട് ,സിപിആർ (കോപ്പി പോലും ) ഒരു രേഖകളും കൈവശം ഇല്ലാതെ ഇവിടെ 18 കൊല്ലം അനധികൃതമായി പലവീടുകളിലും ആയി ജോലി ചെയ്തു വരികയായിരുന്നു.കഴിഞ്ഞ കോവിഡ് കാലത്ത് 2021 വിസയും മറ്റു രേഖകളും ഇല്ലാത്തവർക്ക് വാക്സിനേഷൻ സാധ്യമാക്കുന്നതിനായി ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തിയ വാക്സിനേഷൻ ഡ്രൈവിലാണ് ഇവർ ഇന്ത്യൻ ക്ലബ്ബിൻറെ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുന്നത്.

പാസ്പോർട്ട് കോപ്പിയോ മറ്റു പഴയ രേഖകളോ ലഭിക്കുന്നതിനായി എമിഗ്രേഷൻ അധികാരികളുമായി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പല ശ്രമം നടത്തിയെങ്കിലും ഫലം കാണാത്തതിനാൽ . നാട്ടിൽ ഉണ്ടായിരുന്ന അവരുടെ പഴയ റേഷൻ കാർഡ് രേഖയാക്കി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ,ഈസ്റ്റ് ഗോദാവരി ഡിസ്ട്രിക്ട് കളക്ടർമായി ബന്ധപ്പെട്ട് തരപ്പെടുത്തുകയും , തുടർന്ന് പോലീസ് വെരിഫിക്കേഷൻ മറ്റും നടത്തി ഇന്ത്യൻ എംബസിയുടെ ഔട്ട് പാസ് ലഭിക്കുകയായിരുന്നു .
പക്ഷേ ഈ പ്രായമായ അമ്മയുടെ പേരിൽ ഒരു തരത്തിലുള്ള രേഖയും ഇവിടെ ബഹറിൻ എമിഗ്രേഷൻ സിസ്റ്റത്തിൽ ലഭ്യമല്ലാത്തതിനാൽ യാത്ര പിന്നെയും നീണ്ടു . ആരോഗ്യപരമായ കാരണങ്ങളാൽ കണ്ണിന് കാഴ്ച ശരിയായി ഇല്ലാത്തതിനാൽ പല വീടുകളിലുള്ള ഉണ്ടായിരുന്ന ജോലികളും ചെയ്യുവാൻ കഴിയാതെയായി . ഇന്ത്യൻ ക്ലബ്ബിൻ ഹെൽപ്പ് ഡെസ്ക് സഹായത്തോടെയാണ് ഈ രണ്ട് വർഷക്കാലമായി അവർ ബഹ്റിനിൽ കഴിഞ്ഞുപോന്നിരുന്നത്.

ഇപ്പോൾ അവരുടെ നാട്ടിലുള്ള രണ്ട് മക്കളെ കാണുവാൻ (ഭർത്താവ് സത്യനാരായണൻ അഞ്ചു കൊല്ലം മുമ്പ് മരണപ്പെട്ടിരുന്നു) ജന്മനാ ഒരു കാലിനും ഒരു കൈഴിക്കും പോളിയാ ബാധിച്ച് സുഖമില്ലാതെ ഇരിക്കുന്ന മൂത്തമകൻ സുബ്രഹ്മണ്യൻ (30) പത്താംക്ലാസ് വിദ്യാഭ്യാസവുമായി കൃഷി പണിക്കും മറ്റും പോയി കുടുംബം മുന്നോട്ട് നയിക്കുന്ന രണ്ടാമത്തെ ഗണേശ് 18 വയസ്സ് പ്രായമുള്ള മകനും ഈ അമ്മയെ വാർദ്ധക്യകാലതിൽ സന്തോഷത്തോടെ പരിചരിക്കാൻ ഹൈദരാബാദ് എയർപോർട്ടിൽ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനായി സുധീർ തിരുനിലത്തി ന്റെ ഇടപെടലുകൾ വളരെയധികം സഹായിച്ചു. ഈ അവസരത്തിൽ ബഹറിൻ എമിഗ്രേഷൻ അധികൃതർ , ഹൈദരാബാദ് എയർപോർട്ടിലേക്കുള്ള ടിക്കറ്റ് തയ്യാറാക്കിയ
ഇന്ത്യൻ എംബസി , തെലുങ്കാന ഗവൺമെൻറ് അധികൃതർ, ചികിത്സ സഹായം നൽകിയ അൽ ഹിലാൽ ഹോസ്പിറ്റൽ, സാമ്പത്തികമായി സഹായിച്ച ഇന്ത്യൻ ക്ലബ് മെമ്പേഴ്സ്, പ്രവാസി ലീഗൽ സെൽ, എല്ലാവരോടുമുള്ള നന്ദി ഹൃദയത്തിൻറെ ഭാഷയിൽ രേഖപ്പെടുത്തിക്കൊണ്ട് അവർ  ബഹറിനിൽ നിന്ന് യാത്രയായി .

Leave A Comment