ശ്രദ്ധേയമായി ഐ സി എഫ് ബഹ്‌റൈൻ “സ്നേഹസദസ്സ്”

  • Home-FINAL
  • Business & Strategy
  • ശ്രദ്ധേയമായി ഐ സി എഫ് ബഹ്‌റൈൻ “സ്നേഹസദസ്സ്”

ശ്രദ്ധേയമായി ഐ സി എഫ് ബഹ്‌റൈൻ “സ്നേഹസദസ്സ്”


മനാമ : സ്നേഹകേരളം കാമ്പയിനിന്റെ ഭാഗമായി “സ്നേഹത്തലിൽ നാട്ടോർമകളിൽ ” എന്ന പേരിൽ ഐ സി എഫ് ബഹ്‌റൈൻ റിഫ സെൻട്രൽ കമ്മിറ്റി മാർച്ച് 3ന് റിഫ ഐ സി എഫ് ഹാളിൽ വെച്ച് നടത്തിയ സ്നേഹസദസ്സ് ശ്രദ്ധേയമായി. മുൻ മന്ത്രിയും കൂത്തുപറമ്പ് നിയോജക മണ്ഡലം എം എൽ എ യുമായ കെ പി മോഹനൻ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ വിഷയാവതരണം നടത്തി.

“സ്നേഹകേരളം: ആശങ്കയുണ്ടോ ? പരിഹാരങ്ങൾ?” എന്ന വിഷയത്തിൽ ഫാദർ കുര്യൻ ബേബി (സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്രീഡൽ), ഐ സി എഫ് നാഷണൽ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂർ , പ്രതിഭ റിഫ മേഖല സെക്രട്ടറി മഹേഷ് കണ്ണൂർ, ഒ ഐ സി സി കോഴിക്കോട് ജില്ലാ ട്രഷറർ പ്രദീപ് പി കെ, കെ എം സി സി പ്രതിനിധി എൻ അബ്ദുൽ അസീസ്, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹ്‌രി അധ്യക്ഷത വഹിച്ചു. ഫൈസൽ എറണാകുളം സ്വാഗതവും മുഹമ്മദ് റാഷിദ് മാട്ടൂൽ നന്ദിയും പറഞ്ഞു

Leave A Comment