കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ മന്നം അവാർഡ് പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്ദന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈദ് ആഘോഷത്തിന്റെ ഒന്നാം ദിവസം ഇന്ത്യൻ സ്കൂൾ ജഷന്മാൾ ആഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയിൽ വെച്ച് അവാർഡ് സമ്മാനിക്കും. ഇതോടൊപ്പം നളകലാരത്നം പഴയിടം മോഹനൻ നമ്പൂതിരിക്കും, ഹ്യൂമാനിറ്റേറിയൻ പുരസ്കാരം കെ.ജി. ബാബുരാജിനും ,വാദ്യകലാശ്രീ പുരസ്കാരം പെരുവനം കുട്ടൻ മാരാറിനും , വൈഖരീ പുരസ്കാരം ശ്രീജിത്ത് പണിക്കർക്കും ,.ബിസിനസ്സ് എക്സലൻസ് പുരസ്കാരം ശരത് പിള്ളയ്ക്കും സമ്മാനിക്കും. മികച്ച സാമൂഹ്യപ്രവർത്തകയായവനിതയെ ആദരിക്കുവാൻ ശക്തിപ്രഭാ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട് .ഇന്ത്യൻ ഡിലൈറ്റ്സിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആണ് കെ.എസ്.സി.എ പ്രസിഡൻറ് പ്രവീൺ നായർ അവാർഡുകൾ പ്രഖ്യാപിച്ചത്. സെക്രട്ടറി സതീഷ് നാരായണൻ കമ്മിറ്റി അംഗങ്ങളായ ഹരി ഉണ്ണിത്താൻ, രഞ്ജു ആർ നായർ,ശിവകുമാർ,മനോജ് കുമാർ ,സന്തോഷ് നാരായണൻ, രാധാകൃഷ്ണൻ വല്യത്താൻ കൂടാതെ ജൂറി കമ്മിറ്റി അംഗമായ അജയ് പി നായർ ബാല കലോത്സവം ജനറൽ കൺവീനർ ശശിധരൻ എന്നിവർ സന്നിഹിതരായി. ഡോ. രഞ്ജിത്ത് മേനോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മന്നം അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.കൂടാതെ കെ.എസ്.സി.എ ബാലകലോത്സവത്തിന് മെയ് ആദ്യം തുടങ്ങി ജൂൺ ആദ്യ വാരത്തിൽ ഫിനാലെ വരുന്ന രീതിയിൽ ക്രമികരിച്ചിക്കുന്നതായും ബാലകലോത്സവം ജനറൽ കൺവീനർ ശശിധരനും അറിയിച്ചു.