നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യു.എ.ഇ യിൽ എത്തും.

  • Home-FINAL
  • Business & Strategy
  • നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യു.എ.ഇ യിൽ എത്തും.

നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യു.എ.ഇ യിൽ എത്തും.


ദുബൈ: യു.എ.ഇ. സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം മേയ് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനായാണ് മുഖ്യമന്ത്രി എത്തുന്നത്. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും എത്തുന്നത്.

നാലുദിവസവും വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ മേയ് ഏഴിന് വൈകീട്ട് ഏഴുമണിക്ക് നാഷണൽ തീയേറ്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും.

വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും അബുദാബിയിൽ വന്നിണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെത്തുന്നത്. മെയ് പത്തിന് ദുബൈയിലും മുഖ്യമന്ത്രിക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.

Leave A Comment