ബഹ്‌റൈൻ പ്രതിഭ സ്നേഹമധുരം 2023 കേക്ക് ചലഞ്ച് ആരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രതിഭ സ്നേഹമധുരം 2023 കേക്ക് ചലഞ്ച് ആരംഭിച്ചു.

ബഹ്‌റൈൻ പ്രതിഭ സ്നേഹമധുരം 2023 കേക്ക് ചലഞ്ച് ആരംഭിച്ചു.


ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റ് സംഘടിപ്പിക്കുന്ന ‘സ്നേഹമധുരം 2023’ കേക്ക് ചലഞ്ച് ആരംഭിച്ചു. ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങൾ സുബൈർ കണ്ണൂർ, എൻ.വി. ലിവിൻ കുമാർ എന്നിവർ ചേർന്ന് മനാമ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നൽകിയാണ് ക്യാംപെയ്ൻ ഉദ്‌ഘാടനം നിർവഹിച്ചത്.

പ്രതിഭ മനാമ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ ബാബു കെകെ, ശശി വള്ളിൽ, രാജേഷ് അറ്റാച്ചേരി , രൂപേഷ് , മുരളീകൃഷ്ണൻ , വിഞ്ചു എന്നിവർ സന്നിഹിതരായിരുന്നു.

ജീവകാരുണ്യ സന്ദേശം ഉയർത്തിപ്പിടിച്ച് ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 32250884, 39710466.

Leave A Comment