ഇരുപത്തിഅഞ്ച് വർഷക്കാലമായി പല കാരണങ്ങളാൽ നാടണയാണ് കഴിയാതെ ബഹ്റൈനിൽ തന്നെ തന്റെ പ്രവാസ ജീവിതം അവസാനിക്കും എന്ന് കരുതിയ വടകര സ്വദേശി രമേശൻ തെക്കേ കുറ്റിയിൽ (57) നാടഞ്ഞു . ബഹ്റൈൻ എത്തിയതിന്റെ ഒരു രേഖയും ലഭിക്കാതെ വന്നതു കൊണ്ട് നാട്ടിൽ എത്തുന്നതിന് വേണ്ടി ഗ്ളോബൽ തിക്കോടിയൻ ഫോറത്തിന്റെ മജീദ് തണൽ, ഗഫൂർ എന്നിവരെ ബന്ധപ്പെടുകയും തുടർന്ന് അവർ നജീബ് കടലായി,മനോജ് വടകര എന്നിവരോട് കാര്യങ്ങൾ പറയുകയും. നാട്ടിൽ എത്താൻ ഉള്ള കാര്യങ്ങൾ ചെയ്യുകയുമായിരുന്നു. ഏകദേശം 5 മാസത്തോളം ഗ്ളോബൽ തിക്കോടിയൻ ഫോറം റൂം വാടകയും മറ്റും നല്കി.ഈ സമയത്തെ ഭക്ഷണം കപ്പാലം റെസ്റ്റോറന്റും നല്കി. പിന്നീട് യാത്രയ്ക്കുള്ള ടിക്കറ്റും ഗ്ളോബൽ തിക്കോടിയൻ തന്നെയാണ് നൽകിയത്. അദ്ദേഹത്തിന്റെ യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് വേണ്ടിയും ഒരുപാട് പേർ നിരന്തരമായ ഇടപെടലുകളും നടത്തി. കോഴിക്കോട് പാസ്പോർട്ട് ഓഫിസ്, രാഷ്ട്രീയ നേതാക്കൾ ഇന്ത്യൻ എംബസി അധികൃതർ , പ്രത്യേകിച്ച് അംബാസിഡർ,ഇവിടെ നിന്നും യാത്ര തിരിക്കുന്ന പ്രിയങ്ക, കൂടാതെ സുരൻ ലാൽ, വൺ ബഹ്റൈൻ സാരഥി ആന്റണി പൗലോസ്,പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിത്ത്, ബഹ്റൈനിലെ മറ്റു മേഖലകളിൽ നിന്നുള്ള ഉള്ള നിരവധി പേരുടെ പരിശ്രമത്തിന്റെയും ഭാഗമായിട്ടാണ് രമമേശന് നാട്ടിൽ എത്താൻ സാധിച്ചത്.അതേ സമയം നാട്ടിൽ കുടുംബം അദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറായില്ല എന്നത് മറ്റൊരു ദുഃഖമായി മാറി.എങ്കിലു൦ കോഴിക്കോട് എയർ പോർട്ടിൽ മനോജ് വടകര രമേശനെ സ്വീകരിച്ചു.