ഷാനവാസിന് യാത്രയയപ്പ്‌ നൽകി കെഎംസിസി.

ഷാനവാസിന് യാത്രയയപ്പ്‌ നൽകി കെഎംസിസി.


ജോലി ആവശ്യാർഥം ബഹ്‌റൈനോട് വിടപറഞ്ഞു പോകുന്ന സൗത്ത് സോൺ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഷാനവാസ് കായംകുളത്തിനു മനാമ കെഎംസിസി ആസ്ഥാനത്ത്‌ യാത്രയപ്പ് നൽകി അഞ്ചു വർഷത്തോളമായി ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഷാനവാസ് കർമ്മ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചിട്ടുള്ളത്. സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ ആമുഖ പ്രഭാഷണം നടത്തിയ യോഗം സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു , സൗത്ത് സോൺ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ പി , സി എച്‌ സെന്റർ ജനറൽ കൺവീനർ പി കെ ഇസഹാക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാനവാസ് കായംകുളം മറുപടി പ്രഭാഷണം നടത്തി. സൗത്ത്‌ സോൺ ട്രെഷറർ നവാസ് കുണ്ടറ നന്ദി പറഞ്ഞു. ഓർഗനൈസിങ് സെക്രെട്ടറി അൻസിഫ്‌ കൊടുങ്ങല്ലൂർ വൈസ് പ്രസിഡന്റ്മാരായ അബ്ദുൽ ഖാദർ ചേലക്കര , സൈഫുദ്ധീൻ കടക്കൽ സെക്രെട്ടറി മാരായ ഖലീൽ വെട്ടിക്കാട്ടിരി , രമീഷ്‌ മരക്കാർ പ്രവർത്തക സമിതി അംഗങ്ങളായ ഫിറോസ് പന്തളം , ബഷീർ തിരുനെല്ലൂർ എന്നിവർ സംബന്ധിച്ചു.

Leave A Comment