കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ട്യൂബിളിയിലെ ലേബർ ക്യാമ്പിൽ വെച്ച് ഇഫ്താർ സംഘടിപ്പിച്ചു.ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താറിന് പ്രസിഡൻറ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു, സലാം മമ്പാട്ട്മൂല മുഖ്യഥിതിയായി, ജനറൽ സെക്രട്ടറി രജീഷ് ആർ. പി സ്വാഗതം പറഞ്ഞു.200 പരം തൊഴിലാളികൾ പങ്കെടുത്ത ഇഫ്താറിന് ചാരിറ്റിവിങ് കൺവീനർ റസാക്ക് കരുളായി,സാജൻ ചെറിയാൻ,അദീബ് ചെറു നാലകത്ത്, ആഷിഫ് വടപുറം,അൻവർ നിലമ്പൂർ, ഹാരിസ് സിപി,അരുൺ കൃഷ്ണ,തസ്ലീം തെന്നാടൻ,രാജേഷ് വികെ, മനു തറയ്യത്ത്,തോമസ് വർഗീസ്,സുബിൻ മുത്തേടം, ഷിബിൻ തോമസ്,ലാലു ചെറുവോട് ,ബഷീർ വടപുറം,സുബിൻ ദാസ്, അദീബ് ഷരീഫ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ ജംഷീദ് വളപ്പൻ നന്ദിയും പറഞ്ഞു