സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നോമ്പ് തുറ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അൽ വാഹിദ് കാത്ത, കാപിറ്റൽ ഗവർണർ യൂസഫ് യാഖൂബി ലോറി, ഫഖ്റുദ്ധീൻ തങ്ങൾ, ബുസ്താനി റദ, ഷർ ബത്തലി ബഹ്റൈൻ ബ്രാഞ്ച് മാനേജർ സിദ്ധീഖ്, വാദി സഫാ കമ്പനി എം.ഡി യൂസഫ് ഖ്വസറൽ, ജിനാൻ എം.ഡി മുഹമ്മദ് ഇബ്രാഹിം ഹബീബ് നാസിഫ്, ബഷീർ, എം.എം.എസ് കമ്പനി എം.ഡി ഇബ്രാഹിം, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കണ്ണൂർ സുബൈർ, നെജീബ് കലായി, അൽ റബിയ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ മൂജീബ് റഹ്മാൻ, മലബാർ ഗോൾഡ് മാനേജർ റഫീഖ്, സെൻട്രൽ മാർക്കറ്റ് മസ്ജിദ് ഇമാം അബൂബക്കർ ലത്തീഫി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
രക്ഷാധികാരി ലത്തീഫ് മരക്കാട്ട്, എം.സി.എം.എ പ്രസിഡന്റ് യൂസഫ് അലി മമ്പാട്ടുമൂല, സെക്രട്ടറി അഷ്ക്കർ പൂഴിത്തല, പ്രോഗ്രാം കൺവീനർ മഹബൂബ് കാട്ടിൽ പീടിക, നൗഷാദ് കണ്ണൂർ, വളന്റിയർ ക്യാപ്റ്റൻ നിസാം മമ്പാട്ടുമൂല, വൈസ് ക്യാപ്റ്റൻമാർ നാസർ ഹുഡ് സിറ്റി, സന്ദീപ്, സതീഷ്, നൗഷാദ് എം.ടി, സുമൻ ബംഗ്ലാദേശ്, ഫാറൂഖ് ബംഗ്ലാദേശ്, ഇത്തിഷാം അലി പാകിസ്താൻ എന്നിവർ നേതൃത്വം നൽകി. സമദ് പത്തനാപുരം നന്ദി പറഞ്ഞു. ബഹ്റൈനിലെ സാമൂഹിക സാസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.