കരുതലിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇഫ്താർ

  • Home-FINAL
  • Business & Strategy
  • കരുതലിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇഫ്താർ

കരുതലിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇഫ്താർ


മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ മീഡിയ സിറ്റി (ബിഎംസി) യിൽ അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഇഫ്താർ വിരുന്നൊരുക്കി. ഇത്തരം കൂടിച്ചേരലുകൾ പ്രവാസ മേഖലയിൽ പരസ്പരം കരുതലായി ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം നല്കുന്നതാണെന്ന് ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പി. വി. രാധാകൃഷ്ണപിള്ള, പ്രിൻസ് നടരാജൻ, ഫ്രാൻസിസ് കൈതാരത്ത്, വർഗീസ് കാരക്കൽ, ദേവദാസ് കുന്നത്ത്, സുബൈർ കണ്ണൂർ ഓ. കെ. കാസിം, ബിനു മണ്ണിൽ, റഫീഖ് അബ്ദുല്ല, അസീൽ അബ്ദുൾറഹ്മാൻ, നിസാർ കൊല്ലം, ചെമ്പൻ ജലാൽ, മുരളി കൃഷ്ണൻ, റഷീദ് മാഹി, അമൽദേവ്, നജീബ് കടലായി, ബദറുദ്ധീൻ പാവൂർ, ഗഫൂർ കൈപ്പമംഗലം, സുനിൽ കുമാർ, മനോജ് മയ്യന്നൂർ, അൻവർ ശൂരനാട്, പ്രദീപ് പത്തേരി, സി.വി. നാരായണൻ, ഷാജി മൂന്തല, സുരേഷ് ബാബു, പ്രവീൺ കുമാർ, മണിക്കുട്ടൻ, രാജീവ്, ദീപക് മേനോൻ, മുജീബ് മാഹി, ബാബു മാഹി, യുസഫ് അലി, റഫീഖ് അബ്ബാസ് എന്നിവർ സംസാരിച്ചു.

കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി സ്വാഗതവും ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ ടി.സുനിൽ കുമാർ നന്ദിയും പറഞ്ഞു. ജമാൽ നദ്‌വി ഇഫ്താർ സന്ദേശം നൽകി. രക്ഷാധികാരി കെ.ടി. സലിം യോഗനടപടികൾ നിയന്ത്രിച്ചു. ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ യു. കെ. ബാലൻ, സുധീർ തിരുനിലത്ത്, കോഓർഡിനേറ്റർ ജയേഷ് വി. കെ, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, വനിതാ വിഭാഗം കൺവീനർ രമ സന്തോഷ്, ഇഫ്താർ കമ്മിറ്റി കൺവീനറായ സജ്ന ഷനൂപ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave A Comment