ഗോപു അജിത് പ്രസിഡണ്ട്, അനിക് നൗഷാദ് സെക്രട്ടറിയൂ മായുള്ള 16 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയാണ് മെയ് 18ന് ചുമതല ഏൽക്കുന്നത്. സാറ സാജൻ – വൈസ് പ്രസിഡന്റ്, സംവൃത് സതീഷ് – അസിസ്റ്റന്റ് സെക്രട്ടറി, മിലൻ വർഗീസ് – ട്രഷറർ, ഹിരൺമയി അയ്യപ്പൻ – അസിസ്റ്റന്റ് ട്രഷറർ, മീനാക്ഷി ഉദയൻ – കലാവിഭാഗം സെക്രട്ടറി, റിയ റോയ് – അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി, ശ്രേയസ് രാജേഷ് – മെമ്പർഷിപ്പ് സെക്രട്ടറി, മിത്ര പാർവതി, വൈഷ്ണവി സന്തോഷ്, ദിൽന മനോജ്, എന്നിവർ അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി, ഐഡൻ മാതെൻ ബിനു – സാഹിത്യ വിഭാഗം സെക്രട്ടറി, ആയിഷ നിയാസ് – അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി, രോഹിത് രാജീവ് – സ്പോർട്സ് സെക്രട്ടറി, നിദിൽ ദിലീഷ് – അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി എന്നിങ്ങനെ 16 അംഗങ്ങൾ അടങ്ങിയ ഭരണ സമിതി ആണ് ചുമതല ഏൽക്കുന്നത്.
കുട്ടികളുടെ ഭരണ സമിതിക്കൊപ്പം അവർക്കു വേണ്ടുന്ന എല്ലാ സഹകരണവും, പ്രോത്സാഹനവും നൽകുന്നതിനായി കുട്ടികളുടെ പാട്രൺ കമ്മിറ്റിയും ചുമതല ഏൽക്കുന്നുണ്ട്. മനോഹരൻ പാവറട്ടി – കൺവീനർ, മായ ഉദയൻ, ജയ രവികുമാർ എന്നിവർ ജോയിന്റ് കൺവീനർ ആയും, അഭിലാഷ് വെള്ളുക്കൈ, സതീഷ് കെ, ഷിബു ജോൺ, എസ് കൃഷ്ണകുമാർ, പ്രദീഷ് ജോസഫ്, ജെസ്‌ലി കലാം,ജയ ഉണ്ണികൃഷ്ണൻ, നീതു സലീഷ്, ബബിത ജഗദീഷ്, എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.
പ്രസിദ്ധ ചലച്ചിത്ര താരം മധുപാൽ ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും, ഉദ്ഘാടനചടങ്ങിനോട് അനുബന്ധിച്ച് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നതാണ്,സംഗീത അധ്യാപികയായ ദിവ്യ ഗോപകുമാറിന്റെ ശിഷ്യർ ഒരുക്കുന്ന സംഘഗാനം, ബഹിറിനിലെ പ്രശസ്ത നൃത്ത അധ്യാപികമാരായ സ്വാതി വിപിൻ, അഭിരാമി സഹരാജൻ, ശ്യാം ചന്ദ് എന്നിവർ സംവിധാനം നിർവ്വഹിക്കുന്ന സംഘ നൃത്തം , അതോടൊപ്പം ലോക പ്രസിദ്ധ ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചി യുമായി ബന്ധപ്പെടുത്തി ശ്രീ ചിക്കൂസ് ശിവൻ രചിച്ച ” “തിരുവത്താഴം ” എന്ന ലഘു നാടകം വേദിയിൽ അവതരിപ്പിക്കും. ശ്രീ സന്തോഷ്, ഐഡൻ ആഷ്‌ലി, ആരോൺ, ജൂഹാൻ, ഐഡൻ ഷിബു, ആതി അനീഷ്, ഒപ്പം നർത്തകരായി ഇരുപതോളം കൊച്ചു കുട്ടികളും ഇതിൽ പങ്കെടുക്കുന്നുണ്ട്. നാടകം സംവിധാനം നിർവ്വഹിക്കുന്നത് മനോഹരൻ പാവറട്ടി, സഹ സംവിധാനം ജയ രവികുമാർ , ദീപ സംവിധാനം നിയന്ത്രണം കൃഷ്ണകുമാർ പയ്യന്നൂർ, സംഗീത നിയന്ത്രണം ഐശ്വര്യ മായ , ശബ്ദ നിയന്ത്രണം പ്രദീപ് ചോന്നമ്പി, രംഗ സജ്ജീകരണം മനോജ് യൂ സദ്ഗമയ,ചമയം – ശ്യാം ചന്ദ്, ഡ്രാമ കോർഡിനേഷൻ മായ ഉദയൻ, ബി. കെ.എസ് സ്കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ യാണ് നാടകം അവതരിപ്പിക്കുന്നത്.
ഉദ്ഘാടനശേഷം മെയ് 19, 20 തിയതികളിലായി ഡോപ ബഹിറിനും, സക്സസ്സ്റ്റെപ്സും സംയുക്തമായി മധുപാൽ, ഡോക്ടർ ആഷിക് സൈനുദീൻ, അനീഷ് നിർമലൻ എന്നിവരുടെ നേതൃത്തത്തിൽ കരിയർ ഡവലപ്പ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.10 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം.
സമാജത്തിന്റ മറ്റു ഉപവിഭാഗങ്ങൾക്കൊപ്പം വളരെ പ്രാധാന്യം അർഹിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്ന ബി കെ എസ് ചിൽഡ്രൻസ് വിംഗ് എന്നെന്നും കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനം കാഴ്ചവെക്കുമെന്നും, മെയ് 18ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്നും, നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും സമാജം പ്രസിഡന്റ് ശ്രീ. പി വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. വര്ഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു