ആലപ്പുഴ പ്രവാസി അസോസിയേഷൻ (എ.പി .എ.ബി) യുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ആലപ്പുഴ പ്രവാസി അസോസിയേഷൻ (എ.പി .എ.ബി) യുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ആലപ്പുഴ പ്രവാസി അസോസിയേഷൻ (എ.പി .എ.ബി) യുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


രാവിലെ 7 മണി മുതൽ 1 മണി വരെ നീണ്ടുനിന്ന ക്യാമ്പിന്റെ സേവനം 250 ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തി.കൂടാതെ ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ ഡോക്ടർ പൃഥ്വിയും , അടിയന്തര ഘട്ടത്തിൽ ഒരു രോഗിക്ക്‌ സി പി ആർ നല്കുന്നതിന്റെ ആവശ്യകതയെ പറ്റി ഡോക്ടർ ഫാത്തിമയും ക്ലാസ്സുകൾ നയിക്കുകയും സി പി ആർ എങ്ങനെയണ്‌ നൽകേണ്ടുന്നത്‌ എന്നതിന്റെ ഡെമോൺസ്ട്രേഷൻ നടത്തുകയും ചെയ്തു

ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഹോസ്പിറ്റലിന്റെ സ്പെഷ്യൽ പ്രിവിലേജ് കാർഡും, ഡിസ്‌കൗണ്ട് കൂപ്പണും കൈമാറുകയുണ്ടായി.ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. അനിൽ കായംകുളം ക്യാമ്പ് ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. അജ്മൽ കായംകുളം ഹോസ്പിറ്റലിനുള്ള മെമന്റോ കൈമാറി.

അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ ആശംസയും, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ജയ്സൺ കൂടാംപള്ളത്ത് അസ്സോസ്സിയേഷനെകുറിച്ചും മെഡിക്കൽ ക്യാമ്പിനെ കുറിച്ചും സംസാരിക്കുകയും പങ്കെടുത്ത എല്ലാവർക്കും, ക്യാമ്പിന്റെ സൗകര്യങ്ങൾ ചെയ്ത്‌ തന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് & സ്റ്റാഫിനും നന്ദി അറിയിച്ചു.

അസോസിയേഷൻ വൈസ് പ്രസിഡന്റ് മാരായ ശ്രീ. അനീഷ് മാളികമുക്ക്, സാം ജോസ് കാവാലം
സെക്രട്ടറി ശ്രീജിത്ത് അമ്പലപ്പുഴ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജയലാൽ ചിങ്ങോലി, പ്രദീപ് നെടുമുടി,. രാജേഷ് മാവേലിക്കര, ശ്രീകുമാർ മാവേലിക്കര,അനുപ് പള്ളിപ്പാട്, സുജേഷ് എണ്ണയ്ക്കാട്, വിഷ്ണു രമേഷ്, ഹരീഷ് ശശിധരൻ അംഗങ്ങൾ ആയ ജുബിൻ കെ ജോസ്, രശ്മി ശ്രീകുമാർ,ആതിരാ പ്രശാന്ത്‌, കുമാരി. നയന ശ്രീകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave A Comment