മനാമ:ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുമെന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു.മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി നാട്ടിൽ നിന്നും എത്തിച്ചേരുന്നത്.1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ബി സന്ധ്യ .ഡി ജി പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്.കേരള പോലീസ് അക്കാദമി ഡയറക്ടർ,
ദക്ഷിണമേഖല, എ.ഡി.ജി.പി, ആംഡ് പോലീസ് ബറ്റാലിയൻ ഡയറക്ടർ,പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഐ.ജി,എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി തുടങ്ങിയ നിലകളിലൊക്കെ സേവനമനുഷ്ഠിച്ച് ഫയർഫോഴ്സ് മേധാവി യിരിക്കെ സർവ്വീസിൽ നിന്നും വിരമിച്ചഡോ.ബി.സന്ധ്യ രണ്ട് നോവലുകൾ ഉൾപ്പടെ ഒൻപത് സാഹിത്യ കൃതികളുടെ രചയിതാവുകൂടിയാണ്.കേരളത്തിലെ പോലീസ് സംവിധാനം അടിമുടി പൊളിച്ചെഴുതിയ 2008 ലെ പോലീസ് ആക്ട് റിവ്യൂ കമ്മറ്റിയുടെ കൺവീനറും നിയമ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറന്ന ജനമൈത്രി പോലീസ് സംവിധാനത്തിൻ്റെ ഉപജ്ഞാതാവുമായ സന്ധ്യയ്ക്ക് അതിവിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ രണ്ട് തവണ ലഭിച്ചു. കൂടാതെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വുമൺ പൊലീസിന്റെ വാർഷിക അവാർഡ്, മികച്ച ജില്ലാ പൊലീസ് അവാർഡ് ഇടശ്ശേരി അവാർഡ്(നീലക്കൊടുവേലിയുടെ കാവൽക്കാരി), അബുദാബി ശക്തി അവാർഡ് (ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾ (കുട്ടികളുടെ നോവൽ)) തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്ട്രേഷൻ സമാജത്തിൽ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജു.എം.സതീഷ് 36045442, രജിത അനി 38044694 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.