തീക്കോയില്‍ മണ്ണിടിച്ചില്‍; ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ഗതാഗത നിരോധനം. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.
തീക്കോയി, അടുക്കം ,മംഗളഗിരി, വെള്ളികുളം, പ്രദേശങ്ങളിൽ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. തോടുകളിലും, ആറ്റിലും ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികലെ ആശങ്കയിലാക്കിയിട്ടുണ്ട്
തലനാട് വെള്ളാനിയിൽ ഉരുൾ പൊട്ടൽ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഇല്ല .ഒരു റബ്ബർ മിഷൻ പുര ഒഴുകി പോയി പ്രദേശത്ത്കൃഷി നാശം ഉണ്ട്. റോഡിൽ മുഴുവൻ കല്ലും മണ്ണുമാണ്. വെള്ളാനി പ്രദേശം ഒറ്റപെട്ടു
വാഗമൺ റോഡ് മംഗള ഗിരി-ഒറ്റയിട്ടി ഭാഗത്ത് ഉരുൾപൊട്ടിയതായി പ്രാഥമിക വിവരം. ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിൽ നിന്നും ഒരു യൂണിറ്റ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നു
കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.
റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.