കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരങ്ങൾക്ക് നവംബറിൽ തുടക്കമാകും.

  • Home-FINAL
  • Business & Strategy
  • കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരങ്ങൾക്ക് നവംബറിൽ തുടക്കമാകും.

കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരങ്ങൾക്ക് നവംബറിൽ തുടക്കമാകും.


മനാമ : കേരള കാത്തലിക് അസോസിയേഷൻ കുട്ടികൾക്കായി നടത്തിവരുന്ന കല- സാഹിത്യ, സംസ്കാരിക മാമാങ്കമായ ‘ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ’ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ബഹ്റൈനിൽ താമസിക്കുന്ന 2018 സെപ്റ്റംബർ 30 നും 2005 ഒക്ടോബർ 1നും ഇടയിൽ ജനിച്ച
ഇന്ത്യക്കാരായ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റോയ് സി. ആന്റണി ചെയർമാനയും, ലിയോ ജോസഫ്, വർഗീസ് ജോസഫ് എന്നിവർ വൈസ് ചെയർമാൻമാരായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് ഗ്രൂപ്പുകൾക്കുമായി 150 വ്യക്തിഗത മത്സര ഇനങ്ങളും, നിരവധി ടീം ഇവന്റുകളും ഉണ്ടാകും. ഒരു മത്സരാർഥിക്ക് 10 വ്യക്തിഗത ഇനത്തിൽ വരെയും എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കാവുന്നതാണ്.

എൻ‌ട്രിഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്. മത്സരങ്ങളുടെ ക്രമം നവംബർ 2-ന് പ്രസിദ്ധീകരിക്കും. ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡ്,കലാപ്രതിഭ അവാർഡ്, കലാതിലകം അവാർഡ്, സ്കൂളുകൾക്കും അധ്യാപകർക്കുമുള്ള അവാർഡുകൾ, സ്കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും അവാർഡ്, മികച്ച നൃത്ത അധ്യാപക അവാർഡ്, സംഗീത അധ്യാപക അവാർഡ് എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39681102 അല്ലെങ്കിൽ 39207951 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. വാർത്ത സമ്മേളനത്തിൽ കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ട്രഷറർ അശോക് മാത്യു, ടാലന്റ് സ്കാൻ വൈസ് ചെയർമാൻ വർഗീസ് ജോസഫ്, ലിയോ ജോസഫ് എന്നിവർ പങ്കെടുത്തു.

Leave A Comment