ഗസ്സയിൽ അടിയന്തര ഇടപെടൽ വേണം, സമാധാനശ്രമങ്ങൾ ഉണ്ടാകണ൦; ബഹ്​റൈൻ

  • Home-FINAL
  • Business & Strategy
  • ഗസ്സയിൽ അടിയന്തര ഇടപെടൽ വേണം, സമാധാനശ്രമങ്ങൾ ഉണ്ടാകണ൦; ബഹ്​റൈൻ

ഗസ്സയിൽ അടിയന്തര ഇടപെടൽ വേണം, സമാധാനശ്രമങ്ങൾ ഉണ്ടാകണ൦; ബഹ്​റൈൻ


മനാമ:അന്താരാഷ്​ട്ര നിയമങ്ങളനുസരിച്ച്​ സമാധാനപൂർണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന്​ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ സംഭവവികാസങ്ങൾ ബഹ്​റൈൻ വിലയിരുത്തി സമാധാന ശ്രമങ്ങൾ ഉണ്ടാകണമെന്നും ​ബഹ്​റൈൻ അന്താരാഷ്​ട്ര സമൂഹത്തോട്​ ആവ​ശ്യപ്പെട്ടു.സമാധാനം പുനഃസ്ഥാപിക്കുന്നതിന്​ എല്ലാവരും സംയമനത്തിലേക്കും സമവായത്തിലേക്കും എത്തണം. അക്രമങ്ങൾ തുടരുന്നത്​ സമാധാനശ്രമങ്ങളെ ബഹുദൂരം അകറ്റി മേഖല അശാന്തമാകുമെന്നും നൂറിലധികംപേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത ഫലസ്​തീൻ ​ ഇസ്രാ​യേൽ ആക്രമണങ്ങളിൽ ബഹ്​റൈൻ ഉത്കണ്ഠയും രേഖപ്പെടുത്തി.

Leave A Comment