മനാമ: ബഹ്റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ ക്ലബ്ബ് ‘ദി ബഹ്റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ ന് സംഘടിപ്പിക്കുന്നത്.
ബി.ഡബ്ള്യു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരത്തോടെ നവംബർ 14 മുതൽ 19 വരെ ഒരുക്കുന്ന ടൂർണമെന്റിൽ 26-റോളം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നു൦ 200-ലധികം അന്താരാഷ്ട്ര താരങ്ങൾ ങ്കെടുക്കും.
ബഹ്റൈന് പുറമേ, ഓസ്ട്രേലിയ, ബൾഗേറിയ, കാനഡ, ചൈന, ഡച്ച്, ഫിൻലാൻഡ്, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ജപ്പാൻ, സൗദി അറേബ്യ, മലേഷ്യ, നേപ്പാൾ, നൈജീരിയ, സ്പെയിൻ, സിറിയ, തായ്ലൻഡ്, ശ്രീലങ്ക, യുഎസ്എ, യുഎഇ, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ചും കളിക്കാർ പങ്കെടുക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ കളിക്കാർ പങ്കെടുക്കുന്നത് ഇന്ത്യയിൽ നിന്നാണ്. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ ഡബിൾസ് & മിക്സഡ് ഡബിൾസ് എന്നിങ്ങനെ എല്ലാ പ്രധാന വിഭാഗങ്ങളും ടൂർണമെന്റിൽ അവതരിപ്പിക്കും.5,000 ഡോളറാണ് ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക.
ഇന്ത്യൻ ക്ലബ്ബിന്റെ രണ്ട് അന്താരാഷ്ട്ര നിലവാരമുള്ള കോർട്ടുകളിൽ എല്ലാ ദിവസവും രാവിലെ 9:00 മണിക്ക് മത്സരങ്ങൾ ആരംഭിക്കുകയും ദിവസവും രാത്രി 9 മണി വരെ അവസാനിക്കുകയും ചെയ്യും. 2023 നവംബർ 19 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫൈനൽസ് ഡേ നടക്കുക.ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ആർ അനിൽകുമാറിനെ 39623936 എന്ന നമ്പറിലും ബാഡ്മിന്റൺ സെക്രട്ടറി ടി അരുണാചലത്തെ 35007544- എന്ന നമ്പറിലു൦, ടൂർണമെന്റ് ഡയറക്ടർ സി.എം. ജൂനിത്തിനെ 66359777 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.