ഫാമിലി ഡിസ്‌കൗണ്ട് സെന്റർ ഇന്ന് മുതൽ മനാമയിൽ പ്രവർത്തനം ആരംഭിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ഫാമിലി ഡിസ്‌കൗണ്ട് സെന്റർ ഇന്ന് മുതൽ മനാമയിൽ പ്രവർത്തനം ആരംഭിക്കുന്നു.

ഫാമിലി ഡിസ്‌കൗണ്ട് സെന്റർ ഇന്ന് മുതൽ മനാമയിൽ പ്രവർത്തനം ആരംഭിക്കുന്നു.


മനാമ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഏ​റെ ശ്ര​ദ്ധ നേ​ടി​യ പതിമൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബി​സി​ന​സ് ഗ്രൂ​പ്പി​ന്റെ ബഹ്‌റൈനിലെ ആദ്യത്തെ സംരംഭമാ​യ ഫാ​മി​ലി ഡി​സ്‌​കൗ​ണ്ട് സെന്ററിന്റെ ഉത്‌ഘാടനം  ഇന്ന് (നവംബർ 3 വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും. മനാമ ബസ് സ്‌റ്റേഷന് സമീപമാണ് പുതിയ ഷോപ്പിംഗ് സെന്റർ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സവിശേഷമായ ഷോപ്പിംഗ് അനുഭവവുമാണ് ഫാമിലി ഡിസ്‌കൗണ്ട് സെന്റർ വാഗ്ദാനം ചെയ്യുന്നത്.100 ഫിൽ‌സ് മുതൽ 2 ദിനാർ വരെ വിലയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ ലഭ്യമാകുക.ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും പ്ര​മോ​ഷ​നു​ക​ളു​മു​ണ്ടാ​കും.

ദൈനംദിന ഗാർഹിക അവശ്യവസ്തുക്കൾ മുതൽ എല്ലാ പ്രായക്കാർക്കുമുള്ള ട്രെൻഡി വസ്ത്ര ഓപ്ഷനുകൾ വരെ ഇവിടെ ലഭ്യമാണ്. കളിപ്പാട്ടങ്ങളുടെ അസാധാരണ ശ്രേണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ സ്റ്റേഷനറി സപ്ലൈകളും സജ്ജീകരിച്ചിട്ടുണ്ട്.  വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​സ്ത​ഫ പ​ടി​യി​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​അ​ബ്ദു​ൽ സ​മ​ദ്, ന​ജീ​ബ്, അ​ഷ്റ​ഫ് മാ​യ​ഞ്ചേ​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Leave A Comment