അബുദബിയിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് മന്ദിറിൻ്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിക്കും.രാജ്യത്തെ തലസ്ഥാനമായ ദോഹയിലേക്കാണ് മോദിയെത്തുന്നത്. ഖത്തർ തടവിലാക്കിയ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വിട്ടയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് രാജ്യം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചത്. വ്യാപാരം, നിക്ഷേപം, ഊർജം, ഡിജിറ്റൽ ഡൊമെയ്ൻ തുടങ്ങി വിവിധ മേഖലകളിൽ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി യുഎഇയിൽ എത്തുന്നത്. ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് ഖത്തറിലെ ദോഹയിലേക്ക് പോകുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര മാധ്യമ സമ്മേളനത്തിലാണ് പറഞ്ഞത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും മറ്റ് ഉന്നതരുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യന്‍ നാവികരുടെ മോചനത്തില്‍ പ്രധാനമന്ത്രി അമീറിനെ നന്ദി അറിയിക്കും.