ഫെബ്രുവരി 16-ന് ഭാരത് ബന്ദ്

ഫെബ്രുവരി 16-ന് ഭാരത് ബന്ദ്


കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക തൊഴിലാളി സംഘടനകള്‍. കാർഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം നടപ്പാക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്. വെള്ളിയാഴ്ച ബന്ദ് ആചരിക്കുമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി. സംയുക്ത കിസാൻ മോർച്ച അടക്കമുള്ള നിരവധി സംഘടനകള്‍ ബന്ദിൻറെ ഭാഗമാകും.16-ന് രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെയാണ് ബന്ദ്. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുവന്നിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് രാകേഷ് ടികായത്ത് അറിയിച്ചു. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണല്‍ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാല്‍ പത്ര മാധ്യമങ്ങളിലൂടെ അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ 4 വരെ കർഷകർ പ്രകടനങ്ങള്‍ നടത്തും.

Leave A Comment