ഹജ്ജ്; കേരളത്തില്‍നിന്ന് 14,590 പേര്‍ക്ക് അവസരം

  • Home-FINAL
  • Business & Strategy
  • ഹജ്ജ്; കേരളത്തില്‍നിന്ന് 14,590 പേര്‍ക്ക് അവസരം

ഹജ്ജ്; കേരളത്തില്‍നിന്ന് 14,590 പേര്‍ക്ക് അവസരം


അടുത്ത വർഷത്തേക്കുള്ള ഹജ്ജ്  കോട്ട പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ക്വാട്ട വഴി അടുത്ത വര്‍ഷം ഹജ്ജിന് പോകാൻ സാധിക്കുക കേരളത്തില്‍നിന്ന് 14,590 പേർക്കായിരിക്കും. തെരഞ്ഞെടുപ്പിലൂടെയാണ് ഇവർക്ക് അവസരം ലഭിച്ചത്. 6046 പേര്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. രാജ്യത്ത് നിന്നും 65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 14,728 പേർ ആണ് ഹജ്ജിന് പോകാൻ വേണ്ടിയുള്ളത്.പുതിയ നിയമം വന്നതിനാൽ ഹജ്ജിന് സഹോദരന്റെയോ, ഭർത്താവിന്റെയോ പിന്തുണയില്ലാതെ സ്ത്രീകൾക്ക് പോകാൻ സാധിക്കും. അത്തരത്തിൽ പോകാൻ സാധിക്കുന്ന സ്ത്രീകളുടെ വിഭാഗത്തില്‍ 3717 പേരും ഉള്‍പ്പെട്ടു. ഈ മാസം 25 ന് മുന്‍പ് യാത്രക്കുള്ള ചെലവിന്റെ ആദ്യഗഡു നല്‍കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Leave A Comment