2026 ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ഹജ്ജ് മിഷൻ

  • Home-FINAL
  • Business & Strategy
  • 2026 ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ഹജ്ജ് മിഷൻ

2026 ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ഹജ്ജ് മിഷൻ


2026 ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ഹജ്ജ് മിഷൻ . ഈ വർഷത്തെ ഹജ്ജ് സീസണിലേക്കുള്ള ബഹ്‌റൈൻ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ മേഖലകളിലുമുള്ള തയ്യാറെടുപ്പുകളും പൂർത്തിയായതായി ബഹ്‌റൈൻ ഹജ്ജ് മിഷൻ സെക്രട്ടറി ജനറൽ ഖാലിദ് അൽ മലൂദ് അറിയിച്ചു.പുണ്യസ്ഥലങ്ങളിൽ എത്തുമ്പോൾ തീർത്ഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സംയോജിത പ്രവർത്തന പദ്ധതി പ്രകാരമാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മിഷന്റെ ആദ്യത്തെ പ്രത്യേക കമ്മിറ്റികൾ മെയ് 7 ന് മക്കയിലേക്കും മദീനയിലേക്കും പുറപ്പെടാൻ തുടങ്ങിയിരുന്നു എന്നും , തീർത്ഥാടകർക്ക് ഔദ്യോഗിക താമസ സ്ഥലങ്ങൾ ഒരുക്കുന്നതും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗകര്യങ്ങൾ പരിശോധിക്കുന്നതും ഉൾപ്പെടെയുള്ള ഫീൽഡ് ഡ്യൂട്ടി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ബഹ്‌റൈനിൽ നിന്നും തീർത്ഥാടകരെ കൊണ്ടുപോകുന്ന എല്ലാ വിമാനങ്ങളും മിഷൻ നിരീക്ഷിക്കുന്നുണ്ടെന്നും സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അംഗീകൃത ഷെഡ്യൂളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 23 ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാർക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Comment