വോയിസ് ഓഫ് ബഹ്‌റൈൻ ഓണം പൊന്നോണം ആഘോഷിച്ചു

വോയിസ് ഓഫ് ബഹ്‌റൈൻ ഓണം പൊന്നോണം ആഘോഷിച്ചു


ബഹ്‌റൈനിലെ സാമൂഹ്യ സംഘടനയായ വോയ്സ് ഓഫ് ബഹ്‌റൈൻ ഓണം പൊന്നോണം ആഘോഷിച്ചു. മഹൂസിലെ മെക്കാഡിസ് ഓഡിറ്റോറിയത്തിൽ വെച്ച് വളരെ വിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത് .

വോയിസ് ഓഫ് ബഹ്‌റൈന്റ വനിതാ വിഭാഗത്തിലെ അംഗങ്ങൾ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ പ്രസിഡന്റ് ഷിജിൻ അറുമാടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റർ പ്രവീൺകുമാർ, സെക്രട്ടറി ശർമൽ എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. അമൃത അമ്പ്ളിയുടെയും , ജാൻവിക പ്രവീണിന്റെയും ഡാൻസ് വളരെ മികവ് പുലർത്തി,

 

കലാഭവൻ രാജാറാമിന്റെ ഗാനമേളയും, പുല്ലാംകുഴൽ കച്ചേരിയും ശ്രദ്ധേയാമായി.

ഗായകരായ ഷാജി സെബാസ്റ്റ്യനും രാജേഷും ചേർന്ന് ആലപിച്ച ഗാനങ്ങളും ആഘോഷത്തിനു മിഴിവുക്കൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

Leave A Comment