പുതുവർഷ സമ്മാനം എന്ന നിലയിൽ പ്രഖ്യാപിച്ച എമിറേറ്റസിന്റെ അത്യാധുനിക എ 350 എയർബസ് സർവീസ് ബഹ്റൈനിലെത്തി. പുതിയ വിമാനം സർവീസ് നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ബഹ്റൈൻ.ബഹ്റൈനിലേക്കുള്ള എയർലൈനിന്റെ മൂന്നു പ്രതിദിന ഫ്ലൈറ്റുകളിൽ രണ്ടെണ്ണം എ 350 ആണ്. EK837/838, EK839/840 എന്നിവയാണവ.EK837 രാവിലെ 8:20 ന് ദുബായിൽ നിന്ന് പുറപ്പെട്ട് 8:40 ന് ബഹ്റൈനിൽ എത്തും . EK838 ബഹ്റൈനിൽ നിന്ന് രാവിലെ 10 ന് പുറപ്പെട്ട് 12:15 ന് ദുബായിൽ എത്തിച്ചേരും. EK 839 വൈകീട്ട് നാലിന് ദുബായിൽ നിന്ന് പുറപ്പെട്ട് 04:20 ന് ബഹ്റൈനിൽ എത്തിച്ചേരും. EK840: വൈകീട്ട് 05.45 ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാത്രി 8:00 ന് ദുബായിൽ എത്തും.എയർബസ് 350 തേർഡ് ക്ലാസിൽ 312 സീറ്റുകൾ ഉണ്ട്. ഇതിൽ 32 ബിസിനസ് ക്ലാസ് സീറ്റുകൾ ഉൾപ്പെടുന്നു. 1-2-1 ലേഔട്ടിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. 21 പ്രീമിയം എക്കണോമി സീറ്റുകൾ 2-3-2 എന്ന നിലയിൽ ക്രമീകരിച്ചിരിക്കുന്നു.

