ബഹ്‌റൈനിലെ ശരത്കാല മേളയുടെ 35-ാമത് എഡിഷൻ ജനുവരി 23 ന് തുടക്കമാകും.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ ശരത്കാല മേളയുടെ 35-ാമത് എഡിഷൻ ജനുവരി 23 ന് തുടക്കമാകും.

ബഹ്‌റൈനിലെ ശരത്കാല മേളയുടെ 35-ാമത് എഡിഷൻ ജനുവരി 23 ന് തുടക്കമാകും.


ബഹ്‌റൈനിലെ ശരത്കാല മേളയുടെ 35-ാമത് എഡിഷൻ ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈൻ സെൻ്ററിൽ നടക്കും. ശരത്കാല മേള സന്ദർശകരെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് . എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും ,എന്നാൽ വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്‌ട്രേഷൻ ആവശ്യമാണെന്നും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബഹ്‌റൈൻ ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിൻ്റെ ഡയറക്ടർ ബോർഡ് ചെയർപേഴ്‌സണുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു: “ശരത്കാല മേള അന്താരാഷ്‌ട്ര ഉൽപന്നങ്ങളുള്ള വ്യത്യസ്‌തമായ ഒരു കൂട്ടം കച്ചവടക്കാരെ ആകർഷിക്കുന്നു. ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ള 608-ലധികം പവലിയനുകളാണ് ശരത്കാല മേളയിൽ ഒരുക്കുന്നത്.രാജ്യത്തെ റീട്ടെയിൽ മേഖലയുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ സാധനങ്ങൾ, ആക്സസറികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, അലങ്കാരങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട് .കൂടാതെ ഈ വർഷം, വിവിധ വിനോദ പരിപാടികൾ ഉണ്ടായിരിക്കും, രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെയും രണ്ട് കാലഘട്ടങ്ങളിലായി സന്ദർശകർക്കായി പ്രദർശനമൊരുക്കിയിരിക്കുന്നതു. പ്രദർശന സമയം ഫെബ്രുവരി 1 വരെ നീട്ടും. ശരത്കാല മേളയിൽ ജനുവരി 26, 27 ദിവസങ്ങളിൽ രാവിലെ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം. വിവിധ രുചികൾ ഒരുക്കുന്ന വെറൈറ്റി ഫുഡ് കോർട്ടും ഇത്തവണത്തെ മേളയുടെ പ്രത്യേക്തയാണ്.

Leave A Comment