കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ മാറ്റം,ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കും; പാസായാൽ ഉടൻ ലൈസൻസ്

  • Home-FINAL
  • Business & Strategy
  • കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ മാറ്റം,ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കും; പാസായാൽ ഉടൻ ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ മാറ്റം,ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കും; പാസായാൽ ഉടൻ ലൈസൻസ്


ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരും. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കുമെന്നും,മോട്ടോർ വെക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യുമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.ഇതോടെ ടെസ്റ്റ് പാസായാൽ ലൈസൻസ് സ്പോട്ടിൽ വിതരണം ചെയ്യാൻ കഴിയും.ഇതിനായിട്ടാണ് ഉദ്യോഗസ്ഥർക്ക് ടാബ് നൽകുന്നത്.

KSRTCയിൽ 90 % ജീവനക്കാർ നല്ലതാണെന്ന് മന്ത്രിപറഞ്ഞു . സൂപ്പർഫാസ്റ്റ് KSRTC ബസ്സുകൾ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാർജ് വർദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വർഷത്തിനിടയിൽ 10,000 കോടിയാണ് KSRTCക്ക് സർക്കാർ നൽകിയത് ശമ്പളത്തെക്കാൾ ‘ കൂടുതൽ പെൻഷനാണ് നൽകുന്നത്. KSRTC യുടെ നഷ്ട്ടം കുറഞ്ഞു. KSRTC യിൽ മൂന്ന് മാസം കൊണ്ട് പൂർണമായും കബ്യൂട്ടർ വൽക്കരണം നടക്കും. 5 ദിവസത്തിൽ അധികം ഒരു ഫയൽ വെക്കാൻ സാധിക്കില്ല. ഉടൻ തീർപ്പാക്കാനും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.ട്രൈയൽ ഉടൻ ആരംഭിക്കും. വിജയിച്ചാൽ ഉടൻ പ്രാബല്യത്തിൽ വരും. ആൻഡ്രോയിഡ് ടിക്കറ്റ് മിഷൻ ഉടൻ ആരംഭിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. KSRTC ക്ക് പുതിയ ആപ്പ് ഉടൻ വരും. ബസ്സിൻ്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി.ട്രെയിൻ ആപ്പുകൾക്ക് സമാനമായ രീതിയിലാണ് ആപ്പ്. ബസ്സ് സ്റ്റേഷൻ നവീകരം ഉടൻ ഉണ്ടാകും. KSRTC സ്റ്റാൻ്റുകളിലെ ബാത്ത് റൂം മുഴുവൻ ക്ലീനിങ്ങ് ഉടൻ. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതി തയ്യാർ. സുലഭം എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

Leave A Comment