മൈത്രി ബഹ്റൈന്റെ അംഗത്വ പ്രചരണ ക്യാമ്പയിൻ ആരംഭിച്ചു.പ്രസിഡന്റ് സലിം തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആസ്റ്റർ മെഡിക്കൽ സെന്റർ ഡെന്റൽ ഡിപ്പാർട്മെന്റ് മേധാവി ഡോക്ടർ അനസ് മുഹമ്മദിന് മെമ്പർ ഷിപ്പ് നൽകി കൊണ്ട് മെമ്പർ ഷിപ്പ് കൺവീനർ അബ്ദുൾസലിം ഉത്ഘാടനം നിർവഹിച്ചു .ജനറൽ സെക്രട്ടറി സകീർ ഹുസൈൻ സ്വാഗതവും, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു അമുഖ പ്രസംഗവും നടത്തി.
ജോയിന്റ് സെക്രട്ടറിമാരായ ഷിബു ബഷീർ, ഷബീർ ക്ലാപ്പന, ചാരിറ്റി കൺവീനർ അൻവർ ശൂരനാട് , അസിറ്റന്റ് ട്രെഷർ ഷാജഹാൻ, മെമ്പർഷിപ്പ് ജോയിന്റ് കൺവീനർ റജബുദീൻ എക്സിക്യൂട്ടി അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, ഷിറോസ്, നിസാം തേവലക്കര,ഷറഫുദ്ദീൻ അസീസ്, നൗഷാദ് തയ്യിൽ മെമ്പർ സഹദ് സലീം തുടങ്ങിയവർ ആശംസകൾ അറിയിച്ചു മുൻ പ്രസിഡന്റ് ഷിബു പത്തനംതിട്ട സന്നിഹിതൻ ആയിരുന്നു.
എറണാകുളം മുതൽ തിരിവനംതപുരം വരെയുള്ള ജില്ലകളിലെ പ്രവാസികളെ ഉൾപ്പെടുത്തി എട്ട് വർഷം മുൻപ് രൂപീകരിച്ചത് ആണ് മൈത്രി ബഹ്റൈൻ. ദക്ഷിണ കേരളത്തിലെ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി നിൽക്കാനും, അവരെ സാമൂഹിക സംസ്കാരിക, വിദ്യാഭ്യാസ, മേഖലകളിൽ ഉന്നതിയിൽ എത്തിക്കുവാനും മൈത്രി ബഹ്‌റൈൻ മുൻപന്തിയിലുണ്ട്. ജനുവരി 25 മുതൽ ഏപ്രിൽ 24 വരെ മൂന്ന് മാസം നീണ്ട് നിൽക്കുന്ന മെമ്പർ ഷിപ്പ് ക്യാംപയിനിൽ തെക്കൻ മേഖലയിലുള്ള പ്രവാസി സഹോദരങ്ങൾക്ക് മെമ്പർ ഷിപ്പ് എടുക്കാവുന്നതാണ് .
കൂടതൽ വിവരങ്ങൾക്ക് മെമ്പർ ഷിപ്പ് കൺവീനർ അബ്ദുൽ സലീം (36078004) റജബുദ്ദീൻ (34062434) നവാസ് കുണ്ടറ (39533273) എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.മൈത്രി ട്രഷർ അബ്ദുൽ ബാരി വന്നു ചേർന്നവർക്കു നന്ദി പറഞ്ഞു.

