ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി -യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 30, വ്യാഴാഴ്ച വൈകുന്നേരം 7.30 -ന് ബഹറൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും നടക്കുമെന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ബഹ്‌റൈൻ യോഗ കമ്മറ്റി പ്രസിഡണ്ട് മിസ്സ് ഫാത്തിമ അൽ മൻസൂരി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, മുൻ ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ വിശിഷ്ട അതിഥിയായിരിക്കും. ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടക്കുന്ന ആഘോഷ പരിപാടിയിൽ അംഗങ്ങളുടെ ഡാൻസ് മ്യൂസിക് ഷോ, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും.

