ഐവൈസിസി ബഹ്‌റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഐവൈസിസി ബഹ്‌റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

ഐവൈസിസി ബഹ്‌റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.


ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. രക്തസാക്ഷിത്വ ദിനാചരണയോഗത്തിന് അനസ് റഹീം സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉത്ഘാടനം ചെയ്തു. ഗാന്ധിജി പഠിപ്പിച്ച നല്ല പാഠങ്ങൾ ഉൾക്കൊണ്ട്‌ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓരോ ഐ.വൈ.സി.സി പ്രവർത്തകനും തയ്യാറാവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ആർട്സ് കൺവീനർ റിച്ചി കളത്തൂരേത്ത് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

Leave A Comment