ഇത്തവണ പേപ്പർ രഹിത ബജറ്റ്; കേന്ദ്ര ബജറ്റ് 2025 അവതരിപ്പിച്ചു ധനമന്ത്രി നിർമല സീതാരാമൻ

  • Home-FINAL
  • Business & Strategy
  • ഇത്തവണ പേപ്പർ രഹിത ബജറ്റ്; കേന്ദ്ര ബജറ്റ് 2025 അവതരിപ്പിച്ചു ധനമന്ത്രി നിർമല സീതാരാമൻ

ഇത്തവണ പേപ്പർ രഹിത ബജറ്റ്; കേന്ദ്ര ബജറ്റ് 2025 അവതരിപ്പിച്ചു ധനമന്ത്രി നിർമല സീതാരാമൻ


കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരമാൻ. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് പ്രഖ്യാപനം. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ. സാമ്പത്തിക വികസനത്തിൽ 70 ശതമാനം വനിതാ പങ്കാളിത്തമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിർമല സീതാരമാൻ പറഞ്ഞു.മന്ത്രി ഇത്തവണ അവതരിപ്പിച്ചത് പേപ്പർ രഹിത ബജറ്റ് ആണ്. ടാബിൽ നോക്കിയാണ് ബജറ്റ് അവതരിപ്പിച്ചത്.കാർഷിക മേഖലയ്ക്ക് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. സംസ്ഥാനങ്ങളുമായി ചേർന്ന് പി എം ധൻ ധാന്യ കൃഷി യോജന നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കുറഞ്ഞ ഉത്പാദന ക്ഷമതയുള്ള 100 ജില്ലകൾ ആദ്യ ഘട്ടത്തിൽ. പഞ്ചായത്ത് ബ്ലോക്ക് തലങ്ങളിൽ സ്റ്റോറേജ് കൂട്ടും. 1.7 കോടി കർഷകർക്ക് ഗുണഫലം. ജലസേചന പദ്ധതികൾ മെച്ചപ്പെടുത്തും. കാർഷിക മേഖലയിൽ നൈപുണ്യ വികസനം ലക്ഷ്യം. കാർഷികോല്പാദനം മെച്ചപ്പെടുത്തും. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.കേന്ദ്ര ബജറ്റിൽ ആരോ​​ഗ്യ മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ചു.അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങൾക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപനം.നടപ്പ് സാമ്പത്തിക വർഷം 200 കാൻസർ സെന്ററുകൾ ആരംഭിക്കും.ആദായ നികുതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. മധ്യ ഇടത്തരം വിഭാഗക്കാര്‍ക്കായി വന്‍ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എണ്‍പതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷമുള്ളവര്‍ക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് അനുവദിച്ചു. യുവ മനസുകളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 അടല്‍ തിങ്കറിങ് ലാബുകള്‍ രാജ്യത്ത് സ്ഥാപിക്കും. നൈപുണ്യ വികസനത്തിനായി അഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് സ്ഥാപിക്കും. ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കും.രാജ്യത്തെ ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍. മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസസിനായി( MSME) അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.5 ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റും. ക്ലസ്റ്റര്‍ വികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും.2025ലെ കേന്ദ്രബജറ്റില്‍ അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനായി കൈനിറയെ പ്രഖ്യാപനങ്ങള്‍. ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെത്തുമെന്നുള്ള വന്‍കിട പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ബജറ്റിലുണ്ട്.

Leave A Comment