ഇന്ത്യൻ എംബസി 2025-ലെ ആദ്യ ഓപ്പൺ ഹൗസ് ജനുവരി 31-ന് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ എംബസി 2025-ലെ ആദ്യ ഓപ്പൺ ഹൗസ് ജനുവരി 31-ന് സംഘടിപ്പിച്ചു.

ഇന്ത്യൻ എംബസി 2025-ലെ ആദ്യ ഓപ്പൺ ഹൗസ് ജനുവരി 31-ന് സംഘടിപ്പിച്ചു.


ഇന്ത്യൻ എംബസി 2025-ലെ ആദ്യ ഓപ്പൺ ഹൗസ് ജനുവരി 31-ന് അംബാസഡർ വിനോദ് കുര്യൻ ജേക്കബിൻറ് അധ്യക്ഷതയിൽ നടന്നു.എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീമും കോൺസുലർ ടീമും, പാനൽ അഭിഭാഷകരും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപ്പൺ ഹൗസിൽ ഏകദേശം 30 കേസുകൾ ലഭിച്ചു.ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷിക്കുന്നതിനായി എംബസി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിലും സായാഹ്ന സ്വീകരണത്തിലും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തമുണ്ടായതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. നിയമപരമായ പ്രശ്നങ്ങൾ തടയുന്നതിന് ലൈസൻസില്ലാത്ത പണമിടപാടുകാരിൽ നിന്നും വായ്പകൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് അംബാസഡർ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു. അമിത പലിശ നിരക്കിൽ വായ്പയെടുക്കാൻ ഒരേ രാജ്യക്കാരുമായി ഇടപഴകുന്ന ഒരു കൂട്ടം തൊഴിലാളികളെക്കുറിച്ചും വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടിയ പണം ഉപയോഗിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും എംബസിക്ക് റിപ്പോർട്ടുകൾ ലഭിച്ചു. ഈ വായ്പാ പ്രവർത്തനങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിൻ്റെ സൂചനയായിരിക്കാമെന്ന് അംബാസഡർ വിനോദ് കെ ജേക്കബ് പറഞ്ഞു.പ്രായപൂർത്തിയാകാത്തവർക്കുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് ആവശ്യമായ അനുബന്ധങ്ങൾ (‘സി’, ‘ഡി’) ഇന്ത്യ അടുത്തിടെ പരിഷ്‌കരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ പ്രവാസികളായ ഇന്ത്യക്കാരെ അറിയിക്കുകയും ചെയിതിട്ടുണ്ട് . പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതിൽ ബഹ്‌റൈൻ അധികാരികളുടെ പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡർ നന്ദി പറഞ്ഞു. ഓപ്പൺ ഹൗസിൽ എത്തിയ കേസുകളിൽ ചിലത് പരിഹരിച്ചു, മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപ്പൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും, കമ്മ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.

Leave A Comment