സിക്കിള്‍ സെല്‍ ഡിസീസ് രോഗ പരിചരണത്തില്‍ വിജയം കൈവരിച്ച ബഹ്റൈന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. സിക്കിള്‍ സെല്‍ ഡിസീസ് ബാധിച്ച 24 കാരനായ ബഹ്റൈനി സ്വദേശി അംജദ് അല്‍ മഹാരിയാണ് രോഗമുക്തിനേടിയതോടെ യു.എസിനു പുറത്ത് അരിവാള്‍ രോഗം അത്യാധുനിക സംവിധാനങ്ങളോടെ ഭേദമാക്കുന്ന ആദ്യ രാജ്യമായി മാറിയിരുന്നു ബഹ്റൈൻ. അംജദ് അല്‍ മഹാരിയുടെ രോഗമുക്തിക്ക് കാരണമായ രാജ്യത്തെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്ക് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് എക്സിലൂടെ പ്രശംസകളറിയിച്ചത്. ലോകത്തെ മികച്ച ആരോഗ്യ പരിചരണം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാൻ ശാസ്ത്രലോകത്ത് ബഹ്‌റൈൻ സമർപ്പിക്കുന്ന സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബഹ്റൈനിലെ ഓങ്കോളജി സെന്‍ററില്‍ നടന്ന ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യയിലൂടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാണ് അംജദിനെ രാജ്യത്തെ മെഡിക്കല്‍ വിദഗ്ധർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.ശസ്ത്രക്രിയക്കുശേഷം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ ആർ എം എസ് ആശുപത്രിയില്‍ രോഗിയെ സന്ദർശിക്കുകയും സുഖവിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഒരു വർഷം മുമ്ബാണ് അംജദിനെ രോഗചികിത്സക്കായി പരിചരിച്ചുതുടങ്ങിയത്. അന്നുമുതല്‍ തന്‍റെ രോഗവിവരങ്ങളും ചികിത്സാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫക്കും ആർ.എം.എസ് മെഡിക്കല്‍ സംഘത്തിനും അംജദ് നന്ദി അറിയിച്ചു

