ബഹ്റൈനിൽ ലോഹ സിലിണ്ടറുകള്‍ക്ക് പകരമായി ഫൈബര്‍ഗ്ലാസ് സിലിണ്ടറുകൾ

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ലോഹ സിലിണ്ടറുകള്‍ക്ക് പകരമായി ഫൈബര്‍ഗ്ലാസ് സിലിണ്ടറുകൾ

ബഹ്റൈനിൽ ലോഹ സിലിണ്ടറുകള്‍ക്ക് പകരമായി ഫൈബര്‍ഗ്ലാസ് സിലിണ്ടറുകൾ


ബഹ്റൈനിലെ ഗാർഹിക വാണിജ്യം ഉപയോഗത്തിന് അകപടത്തോത് കുറഞ്ഞതും സുര‍ക്ഷ‍ിതവുമായ ഫൈബർഗ്ലാസ് സിലിണ്ടറുകള്‍ നിർദേശിച്ച്‌ മുഹറഖ് കൗണ്‍സില്‍.നിലവില്‍ ഉപയോഗിച്ചുവരുന്ന ലോഹ വാതക സിലിണ്ടറുകള്‍ക്ക് പകരമായാണ് ഫൈബർഗ്ലാസ് സിലിണ്ടറുകള്‍ നിർദേശിച്ചത്.കഴിഞ്ഞ ബുധനാഴ്ച അറാദിലുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.പരമ്ബരാഗത ലോഹ വാതക സിലിണ്ടറുകള്‍ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പകരമായി ഫൈബർഗ്ലാസ് സിലിണ്ടറുകള്‍ സ്ഥാപിക്കാനുമുള്ള ഈ നിർദേശം കൗണ്‍സിലർമാർ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ബുസൈതീനിലെ മുഹറഖ് മുനിസിപ്പാലിറ്റിയില്‍ നടന്ന യോഗത്തില്‍ കൗണ്‍സില്‍ സാമ്ബത്തിക നിയമ നിർമാണ ചെയർമാൻ അഹമ്മദ് അല്‍ മേഖാവിയുടെ നേതൃത്വത്തിലാണ് നിർദേശം അവതരിപ്പിച്ചത്.

Leave A Comment