ജീവാംശമായ് ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ.

ജീവാംശമായ് ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ.


ആഗോള പ്രവാസി കൂട്ടായ്മ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച അവാലി മുഹമ്മദ് ബിൻ ഖലീഫ കാർഡിയാക് സെൻ്ററിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്. “ദാനധർമ്മം സമ്പത്ത് വർദ്ധിപ്പിക്കുമെങ്കിൽ ആരോഗ്യം വർദ്ധിപ്പിക്കുന്ന മറ്റൊരു ദാനമാണ് രക്തദാനം” എന്ന സന്ദേശവുമായി,സഹജീവി സ്നേഹവും കാരുണ്യ സ്പർശവും കൈമുതലാക്കിയ ഇടപ്പാളയം ഈ മഹത് സംരംഭത്തിനായി കൈ കോർക്കുകയാണ്. നിങ്ങളും അണിചേരുക. രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായി 3453 9650 / 39465667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment