പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ നടത്തിയ പത്തനംതിട്ട പ്രീമിയർ ലീഗ് സീസൺ -2 ബുസയ്തീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ സമാപിച്ചു, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 65 ഓളം കളിക്കാരെ 4 ടീം ആയിട്ടു തിരിച്ചായിരുന്നു മത്സരങ്ങൾ. അതിൽ സോബിൻ ക്യാപ്റ്റൻ ആയിട്ടുള്ള ടീം Wanders 11 വിജയികളായി, ബിജു മോൻസ് മോഹൻ ക്യാപ്റ്റൻ ആയിട്ടുള്ള ടീം PTA FIGHTERS ആണ് റണ്ണേഴ്സ് അപ്പ്. നിമൽ, വിബിൻ, സനൽ, മുകേഷ്, ലിജിൻ,വിജീഷ് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഫൈനൽ മൽസരത്തിലെ മികച്ച കളിക്കാരൻ ആയി ടീം വാൻഡേഴ്സ് 11ൻ്റെ അനൂപ് കുമാർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ടൂർണെമെന്റിലെ മികച്ച താരമായും, ബാറ്റസ്മാനായും PTA FIGHTERS ന്റെ ആശിഷ്, മികച്ച ബൗളർ ജിജോമോൻ (wanders11), മികച്ച ഫീൽഡർ അരുൺ രാജു (PTA FIGHERTS) തിരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് അസോസിയേഷൻ പ്രസിഡൻ്റും സെക്രട്ടറിയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഉപഹാരങ്ങൾ കൈമാറി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സ്പോർട്സ് കോർഡിനേറ്റർ അരുൺകുമാർ നന്ദി പറഞ്ഞു