സണ്ണി ജോസഫിനു എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി.

  • Home-FINAL
  • Business & Strategy
  • സണ്ണി ജോസഫിനു എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി.

സണ്ണി ജോസഫിനു എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി.


ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവാസി ചലച്ചിത്ര പ്രേമികൾക്കായി ഏപ്രിൽ ( 3 വ്യാഴാഴ്ച ) ഇന്ന് വൈകിട്ട് 7.30 മുതൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന വിഷ്വൽ സ്റ്റോറി ടെല്ലിങ് ഫിലിം വർക്ക്‌ ഷോപ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രശസ്തനായ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫാണ് ഈ ചലച്ചിത്ര പഠന കളരി നയിക്കുന്നത്. ബി കെ എസ് വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, ഹോസ്പിറ്റലിറ്റി & ഫിലിം ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സണ്ണി ജോസഫിനെ എയർപോർട്ടിൽ സ്വീകരിച്ചു. സീറ്റുകൾ പരിമിതമായ ഈ വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാനായി ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ളയെ 34020650 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment