ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ പെർമിറ്റ്,വീട്ടു ജോലിക്ക് പുറത്തുള്ള മറ്റു ജോലികള്‍ക്കായി അനുവദിക്കരുതെന്ന നിർദേശവുമായി എം.പി മറിയം അല്‍ സയേദ്.നിർദേശ പ്രകാരം വീട്ടു ജോലി എടുക്കുന്ന വ്യക്തിക്ക് ആ വീട്ടില്‍ തന്നെ തുടരാനോ മറ്റൊരു വീട്ടിലേക്ക് മാറാനോ അനുമതിയുണ്ടായിരിക്കുകയുള്ളൂ. ഇത്തരക്കാർ യഥാർഥ കരാറിന് പുറത്തെ ജോലികള്‍ക്ക് തയാറാകുമ്ബോള്‍ അനധികൃതമായ ജോലിചെയ്യാനും അതുവഴി ഇവർ ചൂഷണത്തിന് വിധേയരാവാനും കാരണമാകുമെന്നും എം.പി പറയുന്നു.

