വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് ആഘോഷവും കുടുംബ സംഗമവും SSLC- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.ആഘോഷത്തിൽ VOT അംഗങ്ങൾക്കായി വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു .ആഘോഷ പരിപാടികൾ വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ ഉത്ഘാടനം ചെയ്തു.

സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മനോജ് വർക്കല, ജോയിന്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു, ട്രെഷറർ മണിലാൽ ,കൺവീനേഴ്‌സ് അനിൽ കുമാർ ,തളികയിൽ നിബിൻ, നിസാർ ,ആയിഷ ,സിനോജ്, ശില്പ ,പ്രിജിലാൽ, എന്നിവർ വിജയികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു . വോയിസ് ഓഫ് ട്രിവാഡ്രം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. എന്റർടൈന്റ്‌മെന്റ് സെക്രട്ടറി സന്തോഷ്‌കുമാർ നിതു രാഹുൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .രാവിലെ 10 മണിക് ആരംഭിച്ച ആഘോഷ പരിപാടികൾ വൈകുന്നേരം ആറുമണിവരെ തുടർന്ന് .വരും ദിവസങ്ങളിൽ അംഗങ്ങൾക്ക് വേണ്ടി വൈവിധ്യമാർന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കും എന്ന് സെക്രട്ടറി അറിയിച്ചു.

