ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT)10 & 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ആദരവ് നൽകി. തിരുവല്ല പുളിക്കീഴ് ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ വിജയികൾക്ക് മൊമന്റോ നൽകി ആദരിച്ചു.

ഫാറ്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ അദ്ദേഹം, നാളെയുടെ പ്രതീക്ഷകളായ യുവ തലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ഫാറ്റ് നൽകുന്ന പ്രോൽസാഹനത്തേയും അദ്ദേഹം അഭിനന്ദിച്ചു.

ഫാറ്റ് പ്രസിഡണ്ട്. റോബി ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും, വൈസ്.പ്രസിഡണ്ട്. ബ്ലസ്സൻ മാത്യു നന്ദിയും പ്രകാശിപ്പിച്ചു. രക്ഷാധികാരികളായ ശ്രീകുമാർ പടിയറ, വർഗീസ് ഡാനിയേൽ, ട്രഷറർ ജോബിൻ ജോൺ അഡ്വൈസറി ബോർഡ് അംഗങ്ങളായ എബ്രഹാം ജോൺ, ബോബൻ ഇടിക്കുള, മുൻ കമ്മിറ്റിയഗം ഷിനു എബ്രഹാം (സൗദി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വൈസ്പ്രസിഡണ്ട്. വിനു ഐസക് ഈപ്പൻ കുര്യനെ പൊന്നാട നൽകി ആദരിച്ചു. പരിപാടികൾക്ക് ഫാറ്റ് പ്രോഗ്രാം കമ്മറ്റി കൺവീനർ ജെയിംസ് ഫിലിപ്പ്, എം.ഡി രാജീവ്, വി.ഒ എബ്രഹാം,സജി ചെറിയാൻ, ജോസഫ് ഫിലിപ്പോസ്, മനോജ്ശങ്കർ, മാത്യുപാലിയേക്കര, വിനോദ്കുമാർ, ടോബി മാത്യു, രാജീവ് കുമാർ എന്നിവർ നേതൃത്വം നൽകി.

